സൗദി കൊറോണയുടെ ഏറ്റവും പ്രയാസമേറിയ ഘട്ടം മറി കടന്നു; വൈകാതെ വാക്സിൻ പ്രയോഗിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പകർച്ച വ്യാധി സ്പെഷ്യലിസ്റ്റ്
ജിദ്ദ: കൊറോണ വൈറസിൻ്റെ ഏറ്റവും അപകടകരമായ ഘട്ടം സൗദി അറേബ്യ മറി കടന്നുവെന്ന് സൗദി പകർച്ചാ വ്യാധി കൺസൾട്ടൻ്റ് ഡോ: അബ്ദുല അൽ ഹൊഗൈൽ അഭിപ്രാായപ്പെട്ടു.
സൗദിയിൽ രോഗം ഭേദമായവരുടെ കണക്ക് ആഗോള തലത്തിൽ തന്നെ മികച്ചതാണെന്നും ഈ വർഷം അവസാനിക്കുന്നതിനു മുംബ് തന്നെ ഫലപ്രദമായ ഒരു വാക്സിൻ ഉപയോഗിക്കാൻ സാധിക്കുമെന്ന് തന്നെയാണു പ്രതീക്ഷയെന്നും ഡോ: അബ്ദുല്ല പറഞ്ഞു.
സൗദിയിൽ പുതുതായി രോഗം ഭേദമായവരുടെ എണ്ണം രോഗം സ്ഥിരീകരിച്ചവരേക്കാൾ നേരിയ തോതിൽ ഉയർന്ന് തന്നെയാണു നിൽക്കുന്നത്. 1372 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 1432 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 3 ലക്ഷത്തോടടുക്കുകയാണ്. 2,99,914 പേർക്കാണു ഇത് വരെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. അതിൽ 2,68,385 പേരും രോഗമുക്തരായിക്കഴിഞ്ഞു.
28,093 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. അതിൽ 1758 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 28 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 3436 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa