സൗദി അതിവേഗം കൊറോണ മുക്തിയിലേക്കെന്ന് സൂചന; ആക്റ്റീവ് കേസുകൾ കുത്തനെ കുറഞ്ഞു; 90.5 ശതമാനം പേരും രോഗമുക്തരായി
ജിദ്ദ: സൗദിയിലെ കൊറോണ കണക്കുകളിൽ വീണ്ടും ആശ്വാസത്തിൻ്റെയും പ്രതീക്ഷയുടെയും ദിനം. പുതുതായി രോഗ ബാധ സ്ഥിരീകരിച്ചവരേക്കാൾ മൂന്നിരട്ടിയിലധികം പേർക്കാണു രോഗമുക്തി ലഭിച്ചിട്ടുള്ളത്.
പുതുതായി 1409 പേർക്കാണു കൊറോണ സ്ഥിരീകരിച്ചതെങ്കിൽ 4526 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി ലഭിച്ചത് വലിയ ആശ്വാസമാണു നൽകുന്നത്.
അതോടൊപ്പം ആക്റ്റീവ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞതും വലിയ പ്രതീക്ഷ നൽകുന്നുണ്ട്. 24,942 പേരാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. കഴിഞ്ഞ ദിവസം ആക്റ്റീവ് കേസുകളുടെ എണ്ണം 28,093 ആയിരുന്ന സ്ഥാനത്താണിതെന്നത് രാജ്യം അതി വേഗം രോഗമുക്തിയിലേക്ക് നീങ്ങുന്നതിൻ്റെ സൂചനയാണു നൽകുന്നത്.
ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. 1716 പേരാണു നിലവിൽ ഗുരുതരാവസ്ഥയിലുള്ളത്. 34 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ഇത് വരെയുള്ള ആകെ കൊറോണ മരണം 3470 ആയിട്ടുണ്ട്.
സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,01,323 ആയി. അതിൽ 2,72,911 പേരും രോഗമുക്തരായതോടെ ആകെയുള്ള രോഗബാധിതരിൽ 90.5 ശതമാനം പേരും സുഖം പ്രാപിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa