Tuesday, September 24, 2024
Saudi ArabiaTop Stories

ഹിറാ ഗുഹയിലേക്ക് കേബിൾ കാർ പദ്ധതി

മക്ക: വിശുദ്ധ മക്കയിലെ ജബലുന്നൂർ പർവ്വതത്തിനു മുകളിലെ ഹിറാ ഗുഹയിലേക്ക് സന്ദർശകരെ എത്തിക്കുന്നതിനായി കേബിൾ കാർ പദ്ധതി.

ജബലുന്നൂർ, സൗർ ഗുഹ സംരക്ഷണത്തിനായുള്ള മക്ക മുനിസിപ്പാലിറ്റിയുടെ പദ്ധതിയുടെ ഭാഗമായാണു കേബിൾ കാറുകൾ സ്ഥാപിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജബലുന്നൂറിനു താഴെ നിന്ന് പർവ്വത മുകളിലെ ഹിറാ ഗുഹയിലേക്ക് സന്ദർശകരെ എത്തിക്കുന്നതിനുള്ള വാഹനങ്ങൾ ഒരു നിശ്ചിത സഞ്ചാര മാർഗ്ഗം വഴി സ്ഥാപിക്കാനാണു പദ്ധതി.

മല മുകളിലെ ഹിറാ ഗുഹയിലേക്ക് താഴെ നിന്നുള്ള ആകെ ദൂരത്തിൻ്റെ നാലിൽ മൂന്ന് ഭാഗത്തേക്ക് കേബിൾ കാർ വഴി സഞ്ചാരം സാധ്യാമാക്കുകയാണു ലക്ഷ്യം.

അതേ സമയം ഹിറയിലേക്കുള്ള കാൽ നടയായി പോകുന്നതിനുള്ള സൗകര്യവും ഉണ്ടാകുമെന്നും പഴയ ദുർഘടമായ പാതക്ക് പകരം സുഗമമായ വഴികൾ ഒരുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്