സൗദിയിലെ റീട്ടെയിൽ മേഖലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ആഗസ്ത് 25 മുതൽ ഇലക്ട്രോണിക് പെയ്മെൻ്റ് സംവിധാനം നടപ്പിലാക്കൽ നിർബന്ധം
ജിദ്ദ: രാജ്യത്തെ റീട്ടെയിൽ മേഖലയിലുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഈ മാസം 25 മുതൽ ഇലക്ട്രോണിക് പെയ്മെൻ്റ് സംവിധാനം നിർബന്ധമായും ഒരുക്കണമെന്ന് വാണിജ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
ഇലക്ട്രോണിക് പെയ്മെൻ്റ് സംവിധാനങ്ങാൾ ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് നിയമ പ്രകാരമുള്ള പിഴ ചുമത്തുമെന്ന് സൗദി വാണിജ്യ മന്ത്രാലയ വാക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ മുന്നറിയിപ്പ് നൽകി.
നേരത്തെ 70 ശതമാനം റീട്ടെയിൽ സ്ഥാപനങ്ങൾക്കായിരുന്നു ഇലക്ട്രോണിക് പെയ്മെൻ്റ് സംവിധാനം നിർബന്ധമായിരുന്നത്. എന്നാൽ ആഗസ്ത് 25 മുതൽ മുഴുവൻ റീട്ടെയിൽ സ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് പെയ്മെൻ്റ് നിർബന്ധമാക്കിയിരിക്കുകയാണ്.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി കറൻസി വഴിയുള്ള വൈറസ് വ്യാപനം തടയുന്നതിനാണു ഇപ്പോൾ മുഴുവൻ മേഖലക്കും ഇലക്ട്രോണിക് പെയ്മെൻ്റ് നിർബന്ധമാക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏതെങ്കിലും സ്ഥാപനം ഇലക്ട്രോണിക് പെയ്മെൻ്റ് സംവിധാനം ഒരുക്കിയില്ലെങ്കിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം നംബറായ 1900 ലേക്കോ വാണിജ്യ മന്ത്രാലയ ആപ് വഴിയോ പരാതിപ്പെടണമെന്നും ഉടൻ നടപടിയെടുക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa