Sunday, September 22, 2024
Saudi ArabiaTop Stories

വാട്സ്ആപിനു പകരം ഇനി സൗദിയുടെ സ്വന്തം ആപ് വരുന്നു

ജിദ്ദ: ജനകീയ മെസ്സേജിംഗ് ആപ്പായ വാട്സ്ആപിനു പകരം സൗദിയിൽ നിന്ന് സൗദികളാൽ നിർമ്മിതമായ പുതിയ ആപ് പുറത്ത് വരുമെന്ന് റിപ്പോർട്ട്.

കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻ്റ് ടെക്നോളജിയിലെ നാഷണൽ സെൻ്റർ ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റി ഡയറക്റ്റർ ഡോ: ബാസിൽ അൽ ഉമൈർ ആണു ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്ക് വെച്ചത്.

100 ശതമാനം സൗദി ഗവേഷകരുടെ പരിശ്രമ ഫലമായി പുറത്ത് വരാൻ പോകുന്ന പുതിയ സംവിധാനം നിലവിൽ പരീക്ഷണ ഘട്ടത്തിലാണുള്ളത്.

എൻക്രിപ്ഷൻ അൽഗോരിതം കൊണ്ട് സജ്ജീകരിക്കപ്പെടുന്ന ഈ ആപ്പ് ഒരു തരത്തിലുമുള്ള സുരക്ഷാ വീഴ്ചകൾക്കും വിധേയമാകില്ലെന്ന് ഡോ:ബാസിൽ ഉറപ്പിച്ച് പറഞ്ഞു.

പരീക്ഷണങ്ങൾക്ക് ശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ പുതിയ ആപ് പുറത്തിറക്കാനാകുമെന്നാണു പ്രതീക്ഷയെന്നും ഡോ: ബാസിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്