റീട്ടെയിൽ സ്ഥാപനങ്ങളിൽ കാർഡുകൾ വഴി പണം നൽകിയവർക്ക് ആവശ്യമെങ്കിൽ കാർഡുകൾ വഴി തന്നെ പണം തിരികെ ലഭിക്കുന്ന സംവിധാനവും ഒരുക്കുമെന്ന് സൗദി ബാങ്ക് അധികൃതർ.
റിയാദ്: ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം റീട്ടെയിൽ മേഖലയിൽ നിർബന്ദമാക്കിയതോടെ സാധനങ്ങൾ മടക്കി നൽകുകയാണെങ്കിൽ അടച്ച പണം കാർഡ് വഴി നൽകിയ പണം തിരികെ ലഭ്യമാകുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നതായി സൗദി ബാങ്ക്സ് വാക്താവ് തലാൽ അൽ ഹാഫിസ് അറിയിച്ചു.
ഒരാൾ മദ കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വങ്ങുകയാണെങ്കിൽ എന്തെങ്കിലും സാധനം മടക്കി നൽകുകയാണെങ്കിൽ അതേ മദ കാർഡ് കാണിച്ചാൽ പണം അതിലേക്ക് തിരികെ വരുന്ന രീതിയായിരീകും സംവിധാനിക്കുക.
കഴിഞ്ഞ മാസം വരെ രാജ്യത്തുടനീളം 5,60,000 ഇലക്ട്രോണിക് പേയ്മെൻ്റ് ഡിവൈസുകൾ പ്രവർത്തന സജ്ജമാണെന്നും തലാൽ ഹാഫിസ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa