അന്താരാഷ്‌ട്ര വിമാന യാത്രകൾ പുനരാരംഭിക്കുന്നതിനായി തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ ആവർത്തിച്ചു
ജിദ്ദ: അന്താരാഷ്ട്ര വിമാന യാത്രകൾ പുനരാരംഭിക്കുന്നതിനായി ഇത് വരെ ഒരു തീയതി തീരുമാനിച്ചിട്ടില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ്റെ ട്വിറ്റർ അക്കൗണ്ടിൽ ആവർത്തിച്ച് അറിയിച്ചു.
ബന്ധപ്പെട്ട അധികാരികളുടെ വിലയിരുത്തലുകൾക്ക് ശേഷമായിരിക്കും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും ഏത് തീരുമാനവും ഔദ്യോഗിക അക്കൗണ്ടുകൾ വഴി പ്രസിദ്ധപ്പെടുത്തുമെന്നും ഗാക്ക അറിയിച്ചിട്ടുണ്ട്.
അതേ സമയം സ്വകാര്യ സ്കൂൾ മാനേജ്മെൻ്റിനു കീഴിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരെ സൗദിയിലേക്ക് മടങ്ങുന്നതിനു അനുവദിച്ചിട്ടുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് യാത്രകൾക്ക് അനുമതി നൽകുന്ന കമ്മിറ്റിയാണു അദ്ധ്യാപകരുടെ മടക്ക യാത്രക്ക് പച്ചക്കൊടി കാട്ടിയതെന്ന് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
മടക്ക യാത്രയുടെ മുംബ് 48 മണിക്കൂറിനുള്ളിലെടുത്ത പി സി ആർ പരിശോധന ഫലം ഹാജാരാക്കണം. കൊറോണ നെഗറ്റീവ് ആണെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa