സൗദിയിൽ ഒരു മില്യൺ റിയാലിൻ്റെ വിദേശ പ്രീപെയ്ഡ് കാർഡുകളുമായി ഇന്ത്യക്കാരൻ അറസ്റ്റിൽ
മദീന: വിദേശ ടെലികമ്യൂണിക്കേഷൻ കമ്പനികളുടെ പ്രീപെയ്ഡ് കാർഡുകൾ വില്പന നടത്തിയ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി മദീന പോലീസ് അറിയിച്ചു.
സൈബർ ക്രൈം അന്വേഷണത്തിൻ്റെ ഭാഗമായുള്ള നീക്കങ്ങൾക്കിടയിലാണ് വിദേശ പ്രിപെയ്ഡ് കാർഡുകളുമായി ഇന്ത്യക്കാരൻ പിടിയിലായതെന്ന് മദീന പോലീസ് വാക്താവ് കേണൽ ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
ഏകദേശം ഒരു മില്യൺ റിയാൽ വിലമതിക്കുന്ന 47,500 കാർഡുകളും 8000 ത്തോളം റിയാലും ഇയാളിൽ നിന്ന് പിടി കുടിയിട്ടുണ്ട്.
40 വയസ്സിനു മുകളിൽ പ്രായമുള്ള പ്രതിയെ കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്നും കേണൽ ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa