തൂണില്ലാത്ത ലോകത്തെ ഏറ്റവും വലിയ ഡോം ജിദ്ദയിൽ
ജിദ്ദ: തൂണില്ലാത്ത ലോകത്തെ ഏറ്റവും വലിയ താഴിക്കുടത്തിൻ്റെ നിർമ്മാണം ജിദ്ദയിൽ പുരോഗമിക്കുന്നു. കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ ജൗഹറ സ്റ്റേഡിയത്തിനു സമീപമാണു ഈ ഡോം നിർമ്മാണം പുരോഗമിക്കുന്നത്.
ജിദ്ദ സൂപർ ഡോം എന്ന പേരിൽ അറിയപ്പെടുന്ന ഈ താഴികക്കുടത്തിൻ്റെ ഉൾവശം 34,000 സ്ക്വയർ മീറ്റർ ഏരിയ കവർ ചെയ്യും. 46 മീറ്റർ ഉയരവും 210 മീറ്റർ വ്യാസവുമാണു ഇതിനുള്ളത്.
നിലവിൽ ലോകത്തെ ഏറ്റവും വലിയ ഡോം എന്ന ടോക്കിയോ ഡോമിൻ്റെ റെക്കോർഡാണ് ജിദ്ദ സൂപർ ഡോം തകർക്കുന്നത്. 206 മീറ്ററാണ് ടോക്കിയോ ഡോമിൻ്റെ വ്യാസം.
എക്സിബിഷനുകളും ഇവൻ്റുകളും നടത്തുന്നതിനാണു നേരത്തെയുണ്ടായിരുന്ന പ്രിൻസ് സുൽത്താൻ കൾച്ചറൽ സെൻ്റർ പ്രൊജക്റ്റിൻ്റെ അതേ സ്ഥാനത്ത് നിർമ്മിക്കുന്ന ഈ ഡോം കൊണ്ടുദ്ദേശിക്കുന്നത്.
നേരത്തെ ഷറഫിയ ഡിസ്റ്റ്രിക്കിൽ ജിദ്ദ ശാറ സിത്തീനും ഫലസ്തീൻ റോഡും ചേരുന്ന സ്ഥലത്ത് 1978ൽ ആർട്ട് പെർഫോമൻസുകൾക്കായി ഒരു ഡോം നിർമ്മിച്ചതിനു ശേഷം ജിദ്ദയിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ഡോം ആണ് ജിദ്ദ സൂപർ ഡോം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa