സൗദിയിൽ വെയിലത്ത് പണിയെടുപ്പിച്ച 1248 നിയമലംഘനങ്ങൾ പിടികൂടി
ജിദ്ദ: വെയിലത്ത് പണിയെടുപ്പിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം ലംഘിച്ച 1248 കേസുകൾ പിടി കൂടിയതായി സൗദി മാനവ വിഭവശേഷി മന്ത്രാലായം അറിയിച്ചു.
വെയിലത്ത് പണിയെടുപ്പിക്കുന്ന നിയമ ലംഘനത്തിനു 3000 റിയാലാണു പിഴ. കേസുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴ സംഖ്യയും വർദ്ധിക്കും.
ജൂൺ 15 മുതൽ സെപ്തംബർ 15 വരെയുള്ള കാലയളവിൽ ഉച്ചക്ക് 12 മുതൽ 3 മണി വരെയുള്ള സമയത്ത് വെയിലത്തോ മുൻ കരുതലുകളെടുക്കാതെ മോശം കാലാവസ്ഥയിലോ ജോലി ചെയ്യിക്കുന്നതിനു എല്ലാ വർഷവും വിലക്കേർപ്പെടുത്താറുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa