സൗദിയിൽ നിന്ന് അവധിയിൽ പോയവരുടെ ഇഖാമകൾ പുതുക്കുന്നത് കാലാവധി അവസാനിക്കുന്നതിനനുസരിച്ച്
ജിദ്ദ: സൗദിയിൽ നിന്ന് അവധിയിൽ പോയവരുടെ ഇഖാമകൾ ഓട്ടോമാറ്റിക്കായി പുതുക്കി നൽകുന്നത് ഇഖാമ കാലാവധി അവസാനിക്കുന്നതിനനുസരിച്ചാണെന്ന് സൂചന.
നിലവിൽ ഇഖാമ കാലാവധി കഴിഞ്ഞിരുന്ന, നാട്ടിലുള്ള പലർക്കും ഇഖാമ കാലാവധി നീട്ടി നൽകിയ ശേഷം റി എൻട്രി കാലാവധിയും പുതുക്കി നൽകുന്ന പ്രക്രിയ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
നേരത്തെ ലഭിച്ചത് പോലെ 3 മാസത്തേക്ക് പുതുക്കുന്നതിനു പകരം ഇപ്പോൾ കാലാവധി തീരുന്നതിനനുസരിച്ച് ഒരു മാസത്തേക്കാണു പലരുടെയും ഇഖാമകൾ പുതുക്കിയത്.
പുതുക്കിയ ഇഖാമ കാലാവധി വരെയാണു പലർക്കും റി എൻട്രി വിസകളും പുതുക്കി ലഭിച്ചത്. അതേ സമയം നേരത്തെ ഇഖാമയിൽ കാലാവധി ബാക്കിയുള്ളവർക്ക് പരമാവധി സെപ്തംബർ 30 വരെ റി എൻട്രി കാലാവധി നീട്ടി ലഭിച്ചിട്ടുണ്ട്.
ഒരു മാസത്തേക്ക് മാത്രം പുതുക്കിയത് കൊണ്ട് സമീപ ദിനങ്ങളിൽ തന്നെ വിമാന സർവീസ് പുനരാരംഭിക്കാൻ സാധ്യതയുണ്ടോ എന്ന് പലരും സംശയം ഉന്നയിക്കുന്നുണ്ട്. എന്നാൽ വിമാന സർവീസ് പുനരാരംഭിക്കുന്ന തീയതി സംബന്ധിച്ച് ഇത് വരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏതായാലും വരും ദിനങ്ങളിൽ ശുഭ വാർത്തകൾക്കായി കാതോർത്തിരിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa