തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സാഹിർ കാമറ തകർത്ത സൗദി പൗരന്മാർ അറസ്റ്റിൽ

ജിദ്ദ: വാഹനങ്ങളുടെ അമിത വേഗത രേഖപ്പെടുത്തുന്നതിനുള്ള സാഹിർ കാമറ തകർത്ത സംഭവത്തിൽ 3 സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തതായി മക്ക പോലീസ് അറിയിച്ചു.

തുർബ- അൽ ഖുർമ റോഡിൽ സ്ഥാപിച്ചിരുന്ന സാഹിർ കാമറയാണു ഇവർ തകർത്തതെന്ന് മക്ക പോലീസ് മീഡിയാ വാക്താവ് മേജർ മുഹമ്മദ് അൽ ഗാമിദി പറഞ്ഞു.

30 വയസ്സിനു മുകളിൽ പ്രായമുള്ള പ്രതികളെ നടപടിക്രമങ്ങൾക്ക് ശേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്നും ഗാമിദി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്