അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: സൗദിക്കകത്ത് ആരോഗ്യ ഭീഷണി ഉയർത്താത്ത രീതിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച് വിദഗ്ധരും സ്പെഷ്യലിസ്റ്റുകളും പഠിച്ച് കൊണ്ടിരിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ;മുഹമ്മദ് അബ്ദുൽ ആലി.
നേരത്തെ നിർത്തി വെച്ച പല പ്രവർത്തനങ്ങളും പുനരാരംഭിച്ചത് മതിയായ പഠനങ്ങൾക്ക് ശേഷമാണെന്ന് പറഞ്ഞ വാക്താവ് ഇനിയുള്ള കാര്യങ്ങളിലും അതേ സംവിധാനം ഉപയോഗിക്കുമെന്നും പറഞ്ഞു.
കൊറോണ സംഭവ വികാസങ്ങളെക്കുറിച്ചുള്ള പത്ര സമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണു ഡോ:മുഹമ്മദ് അബ്ദുൽ ആലി വിശദീകരണം നൽകിയത്.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ മാനിച്ച് കൊണ്ടുള്ള പ്രോട്ടോക്കോളുകൾ പാലിച്ച് കൊണ്ടുള്ള തീരുമാനങ്ങളായിരിക്കും ഇനിയും പുനരാരംഭിക്കുന്ന പ്രവർത്തനങ്ങളിലും പിന്തുടരുകയെന്നും വാക്താവ് സൂചിപ്പിച്ചു.
സൗദിയിലേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് കാത്തിരിക്കുന്ന നാട്ടിലുള്ള ആയിരക്കണക്കിനു പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ് ആരോഗ്യ മന്ത്രാലയ വാക്താവിന്റെ മറുപടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa