തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കിരീടാവകാശിക്ക് 35 വയസ്സ്;ദീർഘായുസ്സ് ആശംസിച്ച് സൗദി സോഷ്യൽ മീഡിയ

ജിദ്ദ: ആഗസ്ത് 31 നു 35 വയസ്സ് പൂർത്തിയാക്കുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനു ജന്മദിനാശംസകളുമായി സൗദി സോഷ്യൽ മീഡിയ.

മുഹമ്മദ് ബിൻ സൽമാൻ 35 വയസ്സ്, ഈദ് മീലാദ് മുഹമ്മദ് ബിൻ സൽമാൻ തുടങ്ങി വിവിധ ഹാഷ് ടാഗിലാണ് സൗദി ജനത തങ്ങളുടെ നേതാവിനു ആശംസകൾ നേരുന്നത്.

അബ്ദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരൻ മുഹമ്മദ് അബ്ദുവിൻ്റെ ലൈസൽ മജ്ദ് ഇല്ലാ മുഹമ്മദ് എന്ന ഗാനം തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചപ്പോൾ 100 വർഷം ദീർഘായുസ്സ് നേർന്നാണു നടൻ ഫായിസ് അൽ മാലികി ജന്മദിനാഘോഷത്തിൽ ഭാഗമായത്.

ഖാലിദ് അൽ ഖുവൈതിർ, മുഹമ്മദ് അൽ ഉതൈബി തുടങ്ങി ഗായകരും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളുമെല്ലാം പദ്യങ്ങളും ഗദ്യങ്ങളുമെല്ലാമായി കിരീടാവകാശിയുടെ ജന്മദിനാഘോഷത്തിൽ പങ്കാളികളായിട്ടുണ്ട്.

1985 ആഗസ്ത് 31 നു റിയാദിലായിരുന്നു മുഹമ്മദ് ബിൻ സല്മാൻ രാജാകുമാരൻ ജനിച്ചത്. സാറ ബിൻത് മഷ്ഹൂർ ബിൻ അബ്ദുൽ അസീസ് രാജകുമാരിയാണു ഭാര്യ. രണ്ട് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളുമാണുള്ളത്. കിംഗ് സൗദി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്