Wednesday, September 25, 2024
Saudi ArabiaTop Stories

അബ്ഹ എയർപോർട്ടിന് നേരെ ഹൂത്തികൾ അയച്ച സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ആകാശത്ത് വെച്ച് തകർത്തു; ഡ്രോണിൻ്റെ ഭാഗങ്ങൾ എയർപോർട്ടിൽ പതിച്ചു

അബഹ: അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യമാക്കി ഹൂത്തികൾ സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം അറബ് സഖ്യ സേന തകർത്തു.

ഡ്രോണിനെ ആകാശത്ത് വെച്ച് തന്നെ പ്രതിരോധ സേന തകർത്തതിനെത്തുടർന്ന് ഡ്രോണിൻ്റെ ചില ഭാഗങ്ങൾ വിമാനത്താവളത്തിൽ പതിച്ചെങ്കിലും ആർക്കും പരിക്കോ കേടുപാടുകളോ സംഭവിച്ചിട്ടിലെന്ന് സഖ്യ സേനാ വാക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു.

ആക്രമണ ശ്രമം തകർത്തതിനു ശേഷവും അബ്ഹ അന്താരാാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേ സമയം രാജ്യത്തെ സാധാരണക്കാരുടെയും സിവിലിയൻ കേന്ദ്രങ്ങളുടെയും സുരക്ഷ പ്രധാനമാണെന്നും ആക്രമണങ്ങൾക്ക് അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കൊണ്ട് തന്നെ ശക്തമായ മറുപടി നൽകുമെന്നും തുർക്കി അൽ മാലികി പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹൂത്തികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സൗദിക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തി പ്രകോപനം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്