Sunday, November 24, 2024
Top StoriesU A E

യുഎഇയുടെ ‘ഫോർ ഹ്യൂമാനിറ്റി’ കോവിഡ് വാക്സിൻ പരീക്ഷണം വൻ വിജയത്തിലേക്കെന്ന്, പരീക്ഷണങ്ങൾ നടത്തിയത് 121 രാജ്യക്കാരിൽ

അബുദാബി: ഫോർ ഹ്യൂമാനിറ്റി എന്ന പേരിൽ യുഎഇയുടെ മൂന്നാം ഘട്ട കോവിഡ് പ്രതിരോധ വാക്സിൻ ജനപങ്കാളിത്തം കൊണ്ട് വൻ വിജയത്തിലേക്കെന്ന് അധികൃതർ. പ്രതീക്ഷകൾക്കപ്പുറമുള്ള സഹകരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത് അതുകൊണ്ട് തന്നെ തൽക്കാലം പുതിയ രജിസ്ട്രേഷൻ നിർത്തിവെക്കുന്നതായി പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ജി42 ഹെൽത്ത്കെയർ സിഇഒ ആഷിഷ് കോശി പറഞ്ഞു.

അബുദാബി അഡ്നെകിലെയും ഷാർജ അൽഖറൈൻ സെന്ററിലെയും രണ്ട് വാക്സീൻ കേന്ദ്രങ്ങളിലും ഇനി മുതൽ തുടർ പരിശോധനകൾ മാത്രമാണ് നടക്കുക. നിലവിൽ 21 ദിവസങ്ങളിലെ ഇടവേളകളിലായി ഏഴായിരത്തിനു മുകളിൽ കുത്തിവെപ്പുകൾ നടന്നു. തുടർ പരിശോധനകൾ തീരുന്നത് വരെ സെന്ററുകൾ പ്രവർത്തിക്കാനാണ് തീരുമാനം.

കോവിഡ് പ്രതിരോധ വാക്സിൻ ചർത്രത്തിൽ തന്നെ ഏറെ പ്രത്യേകതകളോടെയാണ് അബൂദാബിയിൽ പരീക്ഷണങ്ങൾ നടന്നത്. വാക്സിൻ പരീക്ഷണത്തിന്റെ ആറാഴ്ചകൾ പിന്നിടുമ്പോൾ 121 രാജ്യക്കാരിലായി 31000 വാക്സിൻ കുത്തിവെപ്പുകളാണ് നടന്നത്. കുത്തിവെപ്പ് സ്വീകരിച്ചവരിൽ ആർക്കും ഇതുവരെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ചൈനയിലെ സിനോഫാം സിഎൻബിജി കമ്പനി വികസിപ്പെച്ചെടുത്ത വാക്സിൻ പരീക്ഷണത്തിന്റെ രണ്ട് ഘട്ടങ്ങളും ചൈനയിൽ പൂർത്തിയായിരുന്നു. മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് യുഎഇയിൽ നടക്കുന്നത്. ബഹറൈനിലും ജോർദാനിലും ഇതേ വാക്സിൻ പരീക്ഷണം നടന്നുവരുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa