തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കൊറോണ മുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

ജിദ്ദ: 1185 പേർ കൂടി സുഖം പ്രാപിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 94.52 ശതമാനം പേരും രോഗമുക്തരായി.

പുതുതായി 552 പേർക്ക് മാത്രമാണു രോഗം സ്ഥിരീകരിച്ചത്. 13,572 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. അതിൽ 1121 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ 4542 കൊറോണ മരണങ്ങളാണു റിപ്പോർട്ട് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്