ഹായിലിൽ ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തു
ഹായിൽ: ഇരുപത് വയസ്സിനു മുകളിൽ പ്രായമുള്ള ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഹായിൽ പോലീസ് രണ്ട് സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തു.
പ്രതികളിലൊരാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ പരിക്കേറ്റ് ബോധരഹിതയായ നിലയിലാണു പെൺകുട്ടിയെ കണ്ടെത്തിയിരുന്നത്.
മുപ്പത് വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് പ്രതികളേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി ഹായിൽ പോലീസ് മീഡിയ വാക്താവാണു അറിയിച്ചത്.
ഫോറൻസ് വിദഗ്ധരുടെയും മറ്റു അന്വേഷണോദ്യോഗസ്ഥരുടെയും പരിശോധനയിൽ കുറ്റ കൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തിയിരുന്നു.
പ്രതികളെ പബ്ളിക് പ്രോസിക്യൂഷനു കൈമാറുന്നതിനായി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
