ആശങ്കകൾക്ക് വിരാമം: വിസിറ്റിംഗ് വിസക്കാരും സൗദിയിലേക്ക് പ്രവേശിച്ചു
റിയാദ്: കൊറോണ പശ്ചാത്തലത്തിൽ സൗദിയിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണങ്ങൾ നിലവിൽ വന്ന സാഹചര്യത്തിൽ വിസിറ്റിംഗ് വിസക്കാർക്ക് സൗദിയിൽ പ്രവേശിക്കാനാകുമോ എന്ന സംശയത്തിനു വിരാമമായി.
മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ മുജീബുറഹ്മാൻ്റെ ഭാര്യയും മക്കളും ദുബൈയിൽ 14 ദിവസം ക്വാറൻ്റൈൻ പൂർത്തിയാക്കി റിയാദിൽ എത്തിച്ചേർന്നതോടെയാണു ഈ ആശങ്കക്ക് വിരാമമായത്.
കഴിഞ്ഞ മാർച്ച് ആദ്യ വാരത്തിൽ ഇന്ത്യയിലെ സൗദി കോൺസുലേറ്റിൽ നിന്ന് സ്റ്റാംബ് ചെയ്ത വിസിറ്റിംഗ് വിസയിലായിരുന്നു ഇവർ ഇപ്പോൾ സൗദിയിൽ എത്തിച്ചേർന്നത്.
നേരത്തെ റി എൻട്രി വിസയിലുള്ള ഫാമിലി വിസയിലുള്ളവരടക്കം സൗദിയിൽ മടങ്ങിയെത്തിയിരുന്നെങ്കിലും വിസിറ്റിംഗ് വിസയിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകുമോ എന്ന കാര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
റി എൻട്രി വിസയിലുള്ളവർക്കും പുതിയ വിസയിലുള്ളവർക്കും വിസിറ്റിംഗ് വിസക്കാർക്കുമെല്ലാം സൗദിയിലേക്ക് വീണ്ടും പ്രവേശനം അനുവദിച്ച അധികൃതരുടെ പ്രഖ്യാപനം സെപ്തംബർ 15 മുതലായിരുന്നു പ്രാബല്യത്തിൽ വന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa