സൗദിയിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുമെന്ന പ്രചാരണങ്ങളോട് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു
ജിദ്ദ: പുതിയ കൊറോണ കേസുകൾ കുറയുന്നതിൻ്റെ നിരക്ക് സമീപ കാലത്ത് കുറയുകയും ചില സ്ഥലങ്ങളിൽ പോസിറ്റീവ് കേസുകൾ വർദ്ധിച്ചിട്ടുമുണ്ടെന്നും ആരോഗ്യ മന്ത്രാലയം പ്രിവൻ്റീവ് ഹെൽത്ത് വിഭാഗം അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി അറിയിച്ചു.
വരും ദിനങ്ങളിൽ സൗദിയിൽ ഭാഗികമായ കർഫ്യൂ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന പ്രചാരണത്തോടും ഡോ: അബ്ദുല്ല അസീരി പ്രതികരിച്ചു.
ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ സൗദിയും രോഗ പ്രവർത്തനങ്ങളിൽ വെല്ലു വിളി നേരിടുന്നുണ്ട്. രോഗ വ്യാപനം കുറയുന്നതിൻ്റെ വേഗതയിലും കുറവ് വന്നിട്ടുണ്ട്. അതേ സമയം രാജ്യം ഇപ്പോഴും കൊറോണയുടെ ഒന്നാം ഘട്ടത്തിൽ തന്നെയാണുള്ളത്. മുൻ കരുതലുകൾ പാലിച്ചും അലംഭാവം കാണിക്കാതെയും രണ്ടാം തരംഗത്തെ തടയാൻ അവസരവും സമയവുമുണ്ട്.
കർഫ്യൂ വീണ്ടും നടപ്പാക്കുമോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് താൻ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഇക്കാര്യവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക സമിതിയാണെന്നും ഡോ: അബ്ദുല്ല അസീരി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa