കൊറോണ രണ്ടാം തരംഗം ഉണ്ടാകാനുള്ള കാരണങ്ങൾ വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ്
ജിദ്ദ: വിവിധ രാജ്യങ്ങളിൽ കൊറോണയുടെ രണ്ടാം തരംഗം ഉണ്ടാകാനുള്ള കാരണങ്ങൾ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
പ്രധാനമായും യുവാക്കളുടെ അശ്രദ്ധയും മാസ്ക്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമാണു രണ്ടാം തരംഗത്തിനു കാരണമെന്നാണു അദ്ദേഹം അറിയിച്ചത്.
സൗദിയിൽ മുൻ കരുതലുകൾ നിർദ്ദേശങ്ങൾ പാലിച്ചതായിരുന്നു പ്രയാസകരമായ ഘട്ടങ്ങൾ തരണം ചെയ്യാൻ സഹായിച്ചത്. ഇനിയും മുൻ കരുതലുകൾ നിർദ്ദേശങ്ങൾ എല്ലാവരും പാലിച്ചിരിക്കണമെന്നും ഏതെങ്കിലും രീതിയിലുള്ള നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും ഡോ:അബ്ദുൽ ആലി ഓർമ്മപ്പെടുത്തി.
സൗദിയിൽ പുതുതായി 374 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 3,47,656 ആയി. 394 പേർ കൂടി സുഖം പ്രാപിച്ചതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരിൽ 96.13 ശതമാനം പേരും രോഗമുക്തരായി.
നിലവിൽ 8000 രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ 771 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18 പേർ കൂടി കൊറോണ മൂലം മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5420 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa