സൗദിയിൽ ആവശ്യമെങ്കിൽ കർഫ്യൂ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം
റിയാദ്: കൊറോണ പ്രതിരോധ നടപടികളോട് വിമുഖത കാണിക്കുന്ന സമീപനം സമീപ കാലത്ത് വർദ്ധിച്ചിട്ടുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗം വാക്താവ് ലെഫ്റ്റനൻ്റ് കേണൽ ത്വലാൽ അശ്ശൽഹൂബ് പറഞ്ഞു.
രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണം ഗണ്യമായി കുറയാൻ കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയത് വലിയ തോതിൽ തന്നെ സഹായിച്ചിട്ടുണ്ട്.
സൗദിയിലെ നിലവിലെ കൊറോണ സാഹചര്യങ്ങളെക്കുറിച്ച് തുടർച്ചയായ വിലയിരുത്തലുകൾ നടന്ന് കൊണ്ടിരിക്കുന്നുണ്ട്.
കർഫ്യൂ നടപ്പാക്കേണ്ട സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കർഫ്യൂ നടപ്പാക്കുമെന്നും കേണൽ ത്വലാൽ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa