Thursday, November 28, 2024
Saudi ArabiaTop StoriesU A E

സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് അനിശ്ചിതത്വത്തിൽ തുടരുന്നതിനിടയിലും ഇന്ത്യയും യു എ ഇയുമായുള്ള എയർ ബബ്ള് കരാർ ഡിസംബർ 31 വരെ നീട്ടി

ഇന്ത്യയും യു എ ഇയും തമ്മിൽ നിലവിൽ വന്ന എയർ ബബ്ള് കരാറിനു ശേഷം രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ യു എ ഇയിലേക്ക് പറന്നതായി യു എ ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ അറിയിച്ചു.

കൊറോണ രൂക്ഷമായ സമയത്ത് എമർജൻസി വിമാന സർവീസുകളിൽ ഇന്ത്യയിലേക്ക് പറന്നവരായിരുന്നു ഇപ്പോൾ തിരിച്ചെത്തിയവരിൽ നല്ലൊരു ശതമാനവും.

ഒക്ടോബര 31 വരെയുണ്ടായിരുന്ന എയർ ബബ്ള് കരാർ ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. കരാർ വന്നതിനു ശേഷം 6 ലക്ഷത്തിൽ പരം പ്രവാസികൾ ഇന്ത്യയിലേക്ക് പറന്നിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കും തിരിച്ചും ദിനംപ്രതി 8000 പേർ യാത്ര ചെയ്യുന്നുണ്ടെന്നാണു പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

യു എ ഇയിലേക്ക് എയർ ബബ്ള് കരാർ സംവിധാനം നിലവിൽ ഉള്ളത് യു എ ഇ വഴി സൗദിയിലെത്താൻ നിരവധി പ്രവാസികൾക്ക് സഹായകരമായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്