സൗദിയിൽ വാഹനത്തിലെ ഇന്ധനത്തിൻ്റെ അളവ് നാലിലൊന്നായി കുറഞ്ഞാൽ പിഴ ഈടാക്കുമെന്ന പ്രചാരണത്തോട് മുറൂർ പ്രതികരിച്ചു
റിയാദ്: വാഹനത്തിലെ ഇന്ധനത്തിൻ്റെ അളവ് നാലിലൊന്നായി കുറഞ്ഞാൽ പിഴ ഈടാക്കുമെന്ന പ്രചാരണം സൗദി ട്രാഫിക് വിഭാഗം നിഷേധിച്ചു.
ഗതാഗത നിയമത്തിൽ ഇത്തരത്തിൽ ഒരു പിഴ ഇല്ലെന്നാണു ഒരു ചോദ്യത്തിനു മറുപടിയായി മുറൂർ പ്രതികരിച്ചത്.
സമീപ ദിനങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഭിന്ന ശേഷിക്കാർക്കായി നിശ്ചയപ്പെടുത്തിയ പാർക്കിംഗ് ഏരിയകളിൽ നിർത്തിയിട്ട 3000 ത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി മുറൂർ അറിയിച്ചു.
ഔദ്യോഗിക ഡിപ്പാർട്ട്മെൻ്റിൽ നിന്ന് നൽകുന്ന നമ്പർ പ്ളേറ്റ് അല്ലാതെ മറ്റു നമ്പർ പ്ളേറ്റുകൾ സ്ഥാപിച്ചാൽ 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ചുമത്തുമെന്നും മുറൂർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa