റിലയൻ്സ് റീട്ടെയിലിൻ്റെ ഓഹരിയും സൗദി അറേബ്യ വാങ്ങി
റിയാദ്: ഇന്ത്യയിൽ നിക്ഷേപം തുടരുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതികൾ വീണ്ടും മുന്നോട്ട്. ഏറ്റവും പുതുതായി റിലയൻസിൻ്റെ റീട്ടെയിൽ മേഖലയിലാണു സൗദിയുടെ സോവറിൻ വെൽത്ത് ഫണ്ടായ പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് നിക്ഷേപം നടത്തിയത്.
റിലയൻസ് റീട്ടെയിലിൽ 1.3 ബില്ല്യൻ ഡോളറിൻ്റെ നിക്ഷേപം നടത്തി 2..4 ശതമാനം ഓഹരിയാണു സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് കൈവശപ്പെടുത്തിയത്.
നേരത്തെ ജിയോയിൽ 11,367 കോടി രൂപ നിക്ഷേപം നടത്തി 2.32 ശതമാനം ഓഹരി സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് വാങ്ങിയിരുന്നു.
റിലയൻസ് സ്ഥാപിച്ച ഡിജിറ്റൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റിലും അബുദാബി ഇൻവെസ്റ്റ്മെൻ്റ് ഫണ്ടുമായി ചേർന്ന് സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് വൻ നിക്ഷേപം നടത്താൻ ഒരുങ്ങുന്നുണ്ട്.
ഇന്ത്യയിലെ ലോക പ്രശസ്ത അരിക്കംബനിയായ ദാവത്തിൻ്റെ 29.91 ശതമാനം ഓഹരിയും സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിലെ സാലിക് കംബനി വാങ്ങിയിരുന്നു.
വൻ നിക്ഷേപ സാധ്യതകളുള്ള ഇന്ത്യൻ വിപണിയിൽ ഇനിയും വലിയ നിക്ഷേപങ്ങൾ സൗദി അറേബ്യ നടത്തുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa