ബഹ്രൈൻ പ്രധാനമന്ത്രി അന്തരിച്ചു; വിട പറഞ്ഞത് ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന ഭരണാധികാരി
മനാമ: ബഹ്രൈൻ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സല്മാൻ ആൽ ഖലീഫ അന്തരിച്ചു. ബഹ്രൈൻ റോയൽ കോർട്ടാണു പ്രധാനമന്ത്രിയുടെ മരണ വാർത്ത പുറത്ത് വിട്ടത്.
അമേരിക്കയിലെ മായോ ക്ളിനിക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു 84 കാരനായ ശൈഖ് ഖലീഫ ബിൻ സല്മാൻ.
മൃതദേഹം അമേരിക്കയിൽ നിന്ന് ബഹ്രൈനിലെത്തിച്ച ശേഷം നിലവിലെ സാഹചര്യത്തിൽ പരിമിതമായ ആളുകളുടെ സാന്നിദ്ധ്യത്തിൽ മറവ് ചെയ്യും.
പ്രധാനമന്ത്രിയുടെ മരണത്തോടനുബന്ധിച്ച് രാജ്യത്ത് ഒരഴ്ച ദു:ഖാചരണം നടത്താൻ ബഹ്രൈൻ രാജാവ് ഉത്തരവിട്ടു.
വ്യാഴാഴ്ച മുതൽ ഒരാഴ്ചക്കാലം പതാകകൾ താഴ്ത്തിക്കെട്ടും. സർക്കാർ ഓഫീസുകൾക്ക് 3 ദിവസം അവധിയും നൽകിയിട്ടുണ്ട്.
1970 മുതൽ പ്രധാനമന്ത്രി പദവിയിരിക്കുന്ന ശൈഖ് ഖലീഫ ബിൻ സല്മാൻ ആൽ ഖലീഫ ലോകത്ത് ഏറ്റവും കൂടുതൽ കാലം സേവനം ചെയ്ത പ്രധാനമന്ത്രിയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
