Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ രണ്ട് വർഷത്തിനുള്ളിൽ മാത്രം 4 ലക്ഷം യുവതീ യുവാക്കൾക്ക് തൊഴിൽ നൽകി: മന്ത്രി

റിയാദ്: 2019/2020 വർഷങ്ങൾക്കുള്ളിൽ മാത്രം 4 ലക്ഷം യുവതീ യുവാക്കൾ തൊഴിൽ നൽകാൻ സാധിച്ചതായി സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി അറിയിച്ചു.

2016 ൽ സൗദി തൊഴിൽ വിപണിയിൽ സ്ത്രീ സാന്നിദ്ധ്യം 17 ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ അത് 31 ശതമാനമായി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ മാത്രം സാധിച്ച ഈ വലിയ നേട്ടത്തിനു രാജ്യത്തിൻ്റെ നേതൃത്വത്തോടും വിഷൻ 2030 കാഴ്ചപ്പാടിനോടും കടപ്പെട്ടിരിക്കുന്നു.

തൊഴിൽ വിപണിയിൽ കുറഞ്ഞ വെല്ലുവിളികൾ നേരിട്ട ജി20 രാജ്യങ്ങളിൽ ഒന്നാണു സൗദി അറേബ്യയെന്ന് മന്ത്രി പറഞ്ഞു.

തൊഴിലില്ലായ്മ കുറക്കാനായി 11 പരിഷ്ക്കരണങ്ങളും 25 പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. 2030 ആകുന്നതിനു മുംബ് തന്നെ രാജ്യത്ത് തൊഴിലില്ലായ്മ 7 ശതമാനത്തിൽ താഴെയായി ചുരുങ്ങുമെന്നും മന്ത്രി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്