സൗദിയിൽ പൊതു സ്ഥലങ്ങളിൽ 60,000 സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകൾ ലഭ്യമാക്കും
ജിദ്ദ: രാജ്യത്തെ 60,000 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗതിയിൽ.
പൊതു പാർക്കുകൾ, ഹോസ്പിറ്റലുകൾ, ഷോപിംഗ് മാളുകൾ, ഇരു ഹറമുകൾ എന്നിവയെല്ലാം വൈഫൈ സേവനത്തിൽ ഉൾപ്പെടും.
സൗജന്യ വൈഫൈ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സൗദി കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ
ടെക്നോളജീസ് ആരംഭിച്ചിട്ടുണ്ട്.
നിലവിൽ സൗദിയിലെ വിവിധ മൊബെൽ കംബനികൾ സൗജന്യ വൈഫൈ ചില കേന്ദ്രങ്ങളിൽ നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa