ചുവപ്പ് സിഗ്നൽ മറി കടക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുകളുമായി സൗദി മുറൂർ
റിയാദ്: ട്രാഫിക്കിൽ ചുവപ്പ് സിഗ്നൽ മറി കടക്കാൻ ശ്രമിക്കുന്നവർക്ക് സൗദി ട്രാഫിക് വിഭാഗം വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി.
ചുവപ്പ് സിഗ്നൽ മറി കടക്കുന്നത് കാൽ നടയാത്രക്കാർക്ക് വലിയ അപകടം ചെയ്യുമെന്ന് മുറൂർ ഓർമ്മപ്പെടുത്തി.
ട്രാഫിക് സിഗ്നൽ ചുവപ്പായിരിക്കുംബോൾ മറി കടക്കുന്നത് വലിയ പരിക്ക്, നാശ നഷ്ടങ്ങൾ, മരണം എന്നിവക്ക് കാരണമാകും.
ഇത്തരത്തിൽ റെഡ് സിഗ്നൽ മറി കടന്നാൽ 3000 റിയാൽ മുതൽ 6000 റിയാൽ വരെയായിരിക്കും പിഴയെന്നും ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa