റിയാദിൽ വെയർ ഹൗസിൽ നിന്ന് 36 ലക്ഷം റിയാലിൻ്റെ സാധനങ്ങൾ മോഷ്ടിച്ച 3 നിയമ ലംഘകർ പിടിയിൽ
റിയാദ്: വെയർ ഹൗസിൽ നിന്ന് 36 ലക്ഷം റിയാൽ മൂല്യം വരുന്ന സാധനങ്ങൾ മോഷ്ടിച്ച മൂന്ന് നിയമ ലംഘകരായ വിദേശികളെ റിയാദ് പോലീസ് പിടി കൂടി.
നാല്പത് വയസ്സിനു മുകളിൽ പ്രായമുള്ള യമനി പൗരന്മാരാണു പ്രതികളെന്ന് പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.
വെയർ ഹൗസിൽ നിന്ന് ഇലക്ട്രോണിക് സാധനങ്ങളായിരുന്നു ഇവർ മോഷ്ടിച്ചത്. പ്രതികളിൽ നിന്ന് മോഷ്ടിച്ച 15 വസ്തുക്കൾ ഒഴികെ ബാക്കിയുള്ളവയെല്ലാം കണ്ടെടുത്തിട്ടുണ്ട്.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതിനു ശേഷം തുടർ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷനു കൈമാറും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa