ശൈത്യ കാലത്ത് ഹൃദയത്തിനു സംഭവിക്കുന്ന 5 മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുക
ജിദ്ദ: ശൈത്യകാലത്ത് ഹൃദയത്തിനു സംഭവിക്കുന്ന അഞ്ച് മാറ്റങ്ങളെക്കുറിച്ച് കാർഡിയോളജി പ്രഫസറായ ഡോ: ഖാലിദ് അൽ നമിർ ഓർമ്മപ്പെടുത്തി.
ഹൃദയമിടിപ്പ് വർദ്ധിക്കും, ബ്ളഡ് പ്രഷർ 18 ഡിഗ്രി മുതൽ 20 വരെ വർദ്ധിക്കും, പെരിഫറൽ ധമനികൾ ചുരുങ്ങും, ഹൃദയത്തിൻ്റെ ഓക്സിജൻ്റെ ഉപയോഗം വർദ്ധിക്കും, ശ്വസനം വേഗതയിലാക്കും എന്നിവയാണു ശൈത്യകാലത്ത് ഹൃദയത്തിനു സംഭവിക്കുന്ന പ്രധാന മാറ്റങ്ങൾ.
തണുപ്പ് കാലത്ത് ബ്ളഡ് പ്രഷർ നിയന്ത്രണത്തിൻ്റെ അഭാവം കൂടുതലാണെന്നും രക്ത സമ്മർദ്ദ രോഗങ്ങളിൽ കഴിയുന്നവരെ തണുപ്പ് കാലത്ത് പ്രത്യേകം നിരീക്ഷിക്കണമെന്നും ഡോ:ഖാലിദ് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa