സൗദിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വിറക് വില്പന നടത്തിയ സ്വദേശികളും വിദേശികളും പിടിയിൽ
റിയാദ്: നിയന്ത്രണങ്ങൾ ലംഘിച്ച് വിറകുകൾ വില്പന നടത്തിയ സ്വദേശികളേയും വിദേശികളെയും സുരക്ഷാ വിഭാഗം പിടികൂടി.
45 സൗദി പൗരന്മാരും 7 വിവിധ രാജ്യക്കാരായ വിദേശികളുമടക്കം 52 പേരെയാണു ഹൈവേ സുരക്ഷാ വിഭാഗം പിടികൂടിയത്.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നാണു ഇത്രയും പേർ പിടിക്കപ്പെട്ടത്. വിറക് കൊണ്ടുപോകുന്നതിനുപയോഗിച്ച വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa