ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ മേധാവിയുമായി അംബാസഡർ നേരിട്ട് ചർച്ച നടത്തി
റിയാദ്: ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായുള്ള റിയാദ് ഇന്ത്യൻ എംബസിയുടെ ശ്രമങ്ങൾ പുരോഗമിക്കുന്നു.
ഇത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ മേധാവി അബ്ദുൽ ഹാദി അൽ മൻസൂരിയുമായി ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സഈദ് ഇന്നലെ നേരിട്ട് ചർച്ച നടത്തി.
റിയാദ് ഇന്ത്യൻ എംബസി തന്നെയാണ് അംബാസഡറും സിവിൽ ഏവിയേഷൻ മേധാവിയും തമ്മിൽ ചർച്ച നടത്തിയ വിവരം പുറത്ത് വിട്ടത്.
സിവിൽ ഏവിയേഷൻ മേഖലയിലെ സഹകരണവും ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതും എയർ ബബ്ല് കരാറും ചർച്ചയിൽ ഉൾപ്പെട്ടതായി എംബസി അറിയിപ്പിൽ പറയുന്നു.
നേരത്തെ ഇന്ത്യൻ എംബസിയിലെ പല ഉന്നത ഉദ്യോഗസ്ഥരും വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ഇടപെടലുകളുടെ ഭാഗമായി സിവിൽ ഏവിയേഷനുനായി ചർച്ച നടത്തിയിരുന്നു.
ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരിട്ട് സൗദിയിലേക്ക് പോകുന്നതിനു എല്ലാ വിമാനക്കംബനികൾക്കും അനുമതി നൽകിയത് ചർച്ചയുടെ ഫലമായിട്ടായിരുന്നു.
അതേ സമയം ജനുവരി മുതൽ സൗദിയുടെ കര,കടൽ,വ്യോമ അതിർത്തികൾ പൂർണ്ണമായും തുറക്കുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവും വരാനിരിക്കുന്നുണ്ട്.
ബുധനാഴ്ച അത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പ്രഖ്യാപനം പിന്നീട് അറിയിക്കും എന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇന്നലെ രാത്രി അറിയിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa