സൗദിയിൽ വാണിജ്യ സ്ഥാപനങ്ങളിലെ പരിശോധനകൾ ശക്തമാകുന്നു
ജിദ്ദ: സൗദി വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലുമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമാകുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം 7000 പരിശോധനകളാണു വാണിജ്യ മന്ത്രാലയത്തിന്റെ ഫീൽഡ് ഇൻസ്പെക്ഷൻ ടീം നടത്തിയത്.
പരിശോധനയിൽ 210 കൊറോണ പ്രതിരോധ മുൻ കരുതൽ നിർദ്ദേശ ലംഘനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു.
തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്നും കൊറോണ പ്രതിരോധ മുൻ കരുതലുകൾ പാലിക്കാതിരുന്നാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa