റിയാദിൽ വേലക്കാരികളെ ഒളിച്ചോടാൻ സഹായിച്ച് അവരെ ജോലിക്ക് നിയമിക്കുന്നതായി പരസ്യം ചെയ്ത വിദേശികൾ പിടിയിൽ
റിയാദ്: തൊഴിലിടങ്ങളിൽ നിന്ന് വേലക്കാരികളെ ഒളിച്ചോടാൻ സഹായിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്ത നാലു വിദേശികളെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.
മുപ്പതിനും നാല്പതിനും ഇടയിൽ പ്രായമുള്ള നാലു സിറിയൻ പൗരന്മാരെയാണു അറസ്റ്റ് ചെയ്തതെന്ന് പോലീസ് മീഡിയാ അസിസ്റ്റൻ്റ് വാക്താവ് അറിയിച്ചു.
ഇവർ വേലക്കാരികളെ തെറ്റിദ്ധരിപ്പിച്ച് ഒളിച്ചോടാൻ സഹായിച്ച ശേഷം ഒരു വ്യാജ കംബനി ഉണ്ടാക്കി ഇവരെ ഗാർഹിക ജോലിക്ക് നിയമിക്കുന്നതായി പരസ്യം ചെയ്യുകയും ചെയ്തിരുന്നു.
ഏഴ് വേലക്കാരികളായിരുന്നു സംഘത്തിൻ്റെ വലയിൽ കുടുങ്ങിയത്. ഇവരുടെ താമസ സ്ഥലങ്ങളിൽ നിന്ന് വിവിധ രേഖകളും ഇഖാമകളും എല്ലാം കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ പബ്ളിക് പ്രൊസിക്യൂഷനു കൈമാറുമെന്ന് പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa