Monday, April 21, 2025
HealthSaudi ArabiaTop Stories

സൗദിയിൽ വളരുന്ന നീലത്തേയിലയുടെ വില കിലോക്ക് 600 റിയാൽ; ഗുണങ്ങൾ നിരവധി

അഗ്രികൾച്ചറൽ എഞ്ചിനീയർ മുഹമ്മദ് അൽ ഫീഫി ജസാൻ മേഖലയിലെ ഫീഫാ പർവതനിരകളിൽ നീലത്തേയില കണ്ടെത്തിയതിന്റെ കഥയും അതിന്റെ ഫലമായുണ്ടായ നേട്ടങ്ങളും വിവരിച്ചു,

അടുത്തിടെ രാജ്യത്ത് കണ്ടെത്തിയ ഏറ്റവും പുതിയ പ്രകൃതിദത്ത പാനീയമായി ഇതിനെ കണക്കാക്കപ്പെടുന്നു.

1995 ൽ നീലത്തേയിലയുടെ വിത്തുകൾ കണ്ടെത്തി വിതരണം ചെയ്തുവെന്നും വളരെക്കാലത്തിനുശേഷം അവ രാസപ്രക്രിയകൾ ഒന്നും ഇല്ലാതെത്തന്നെ വളരുകയും ചെയ്തതായി മുഹമ്മദ്‌ ഫീഫി പറഞ്ഞു.

പറിച്ചയുടൻ അവ ഉപയോഗിക്കും. കിലോക്ക് 600 റിയാൽ വരെ വിലയുണ്ട്. നീലച്ചായക്ക് ആവശ്യക്കാരും ഏറെയുണ്ട്.

പെട്ടെന്ന് വാർദ്ധക്യം വരുന്നതിൽ നിന്ന് തടയാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ഓർമ്മ ശക്തി വർദ്ധിപ്പിക്കാനും പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും തുടങ്ങി നിരവധി ഔഷധ ഗുണങ്ങൾ നീലച്ചായക്കുണ്ടെന്ന് പറയപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്