പുതിയ തൊഴിൽ വിപണി തന്ത്രങ്ങൾക്ക് രാജാവിന്റെ അംഗീകാരം
റിയാദ്: സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ തൊഴിൽ വിപണി തന്ത്രങ്ങൾക്ക് സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി.
ഏറ്റവും മികച്ച ആഗോള വിപണി തന്ത്രങ്ങളുമായി കിടപിടിക്കുന്ന പരിഷ്ക്കരണങ്ങളാണു സൗദി തൊഴിൽ വിപണിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ് ഹി അറിയിച്ചു.
തൊഴിൽ വിപണിക്ക് തുടർച്ചയായ പിന്തുണ നല്കിയ സൽമാൻ രാജാവിനും കിരീടാവകാശിക്കും മന്ത്രി അഹ്മദ് അൽ റാജ് ഹി നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa