നാനൂറിലധികം കിലോമീറ്ററുകൾ താണ്ടി മസ്ജിദുന്നബവിയിലേക്ക് പ്രതിദിനം എത്തിക്കുന്നത് 150 ടൺ സംസം വെളളം
മദീന: മക്കയിൽ നിന്ന് നാനൂറിലധികം കിലോമീറ്റർ താണ്ടി പ്രതിദിനം മദീനയിലെത്തിക്കുന്നത് 150 ടൺ പുണ്യ സംസം വെളളം.
സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ടാങ്കുകളുള്ള 29 ടാങ്കറുകളിലാണു പുണ്യ ജലം മദീനയിൽ എത്തിക്കുന്നത്.
റമദാൻ ഹജ്ജ് സീസണുകളിൽ പ്രതിദിനം 300 ടൺ സംസം വെള്ളമാണു മദീനയിലെത്തിക്കാറുള്ളത്.
മദീനയിലെത്തിയ സംസം ഗ്രൗണ്ട് ടാങ്കുകളിൽ സൂക്ഷിക്കുകയും അൾട്രാവയലറ്റ് സ്റ്റെറിലൈസേഷനടക്കം വിധേയമാക്കുകയും ചെയ്ത ശേഷമാണ് തണുപ്പിച്ചും അല്ലാതെയും വിതരണം ചെയ്യുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa