സൗദിയിൽ ഒരാഴ്ചക്കുള്ളിൽ പിടിച്ചത് ആയിരത്തോളം വാറ്റ് നിയമ ലംഘനങ്ങൾ; ഇനിയും പരിശോധന തുടരുമെന്ന് മുന്നറിയിപ്പ്
റിയാദ്: ടാക്സ് വ്യവസ്ഥകൾ ലംഘിച്ചതിനു രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം പിടിക്കപ്പെട്ടത് 901 കേസുകൾ.
ഒരാഴ്ചയിൽ 3600 വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണു ഇത്രയും ടാക്സ് നിയമ ലംഘകരെ പിടികൂടിയത്.
റീട്ടെയ്ല് ,ജനറൽ ട്രേഡ്, റെസ്റ്റോറന്റ് തുടങ്ങി വിവിധ മേഖലകൾ പരിശോധനക്ക് വിധേയമായി.
ടാക്സ് രേഖകളും ബില്ലുകളും സൂക്ഷിക്കാത്തതും ടാക്സ് നമ്പർ ഇല്ലാത്തതും പുകയില ഉത്പന്നങ്ങൾക്ക് മേൽ ടാക്സ് സീൽ ഇല്ലാത്തതുമെല്ലാം നിയമ ലംഘനങ്ങളിൽ പെടും.
പരിശോധനകൾ തുടരുമെന്നും 15% വാറ്റ് നിബന്ധന എല്ലാവരും പാലിക്കണമെന്നും സകാത്ത് ആന്റ് ഇൻ കം ടാക്സ് അതോറിറ്റി മുന്നറിയിപ്ല് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa