സൗദിയിൽ ട്രാക്ക് നിയമ ലംഘനത്തിനു ഓട്ടോമാറ്റിക്കായി പിഴ ചുമത്തുന്ന സംവിധാനം നാളെ മുതൽ അഞ്ച് സ്ഥലങ്ങളിൽ നടപ്പിലാക്കും
ജിദ്ദ: നാളെ – ഞായറാഴ്ച മുതൽ ട്രാക്ക് നിയമ ലംഘനം നടത്തുന്നവർക്ക് ഓട്ടോമാറ്റിക്കായി പിഴ ചുമത്തുന്ന സംവിധാനം അഞ്ച് സ്ഥലങ്ങളിൽ നടപ്പാക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.
മക്ക, മദീന, അസീർ, നോർത്തേൺ ബോഡർ, ഖുറയാത്ത് എന്നീ സ്ഥലങ്ങളിലാണു നാളെ മുതൽ ഓട്ടോമാറ്റിക് സംവിധാനം നിലവിൽ വരിക.
നേരത്തെ റിയാദ്, ദമാം, ജിദ്ദ, ജിസാൻ, ത്വാഇഫ്, അൽബാഹ, അൽജൗഫ് എന്നിവിടങ്ങളിൽ ട്രാക്ക് നിയമ ലംഘനം ഓട്ടോമാറ്റിക്കായി പിടികൂടുന്ന സംവിധാനം നിലവിൽ വന്നിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa