Sunday, November 24, 2024
Saudi ArabiaTop Stories

അൻപതിലധികം പേർ ഒരുമിച്ച് കൂടിയാൽ 30,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യതര മന്ത്രാലയം

റിയാദ്: അൻപതിലധികം ആളുകൾ കുടുംബത്തിൻ്റെ കൂടിച്ചേരലുകൾക്കല്ലാതെ ഒരുമിച്ച് കൂടിയാൽ അത് നിയമ ലംഘാനമാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വീടുകൾ, കൃഷി സ്ഥലം, ടെൻ്റുകൾ തുടങ്ങി എവിടെയാണെങ്കിലും കുടുംബേതര സംഗമങ്ങളിൽ 50 ലധികം പേർ പങ്കെടുത്താൽ അത് നിയമ ലംഘനമായി പരിഗണിക്കും.

ഇങ്ങനെ ഒരുമിച്ച് കൂടുന്നതിനു സ്ഥാപനത്തിനോ ഉത്തരവാദിയാകുന്നവർക്കോ ആദ്യ തവണ 15,000 റിയാലാണു പിഴ ചുമത്തുക. ആവർത്തിച്ചാൽ 30,000 റിയാൽ പിഴ ചുമത്തും.

ഇത്തരം സംഗമത്തിൽ പങ്കെടുക്കുകയോ ക്ഷണിക്കുകയോ സംഗമത്തിനു കാരണമാകുകയോ ചെയ്താൽ 5000 റിയാൽ പിഴ നൽകേണ്ടി വരും. ആവർത്തിച്ചാൽ 10,000 റിയാൽ പിഴ നൽകേണ്ടി വരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്