തിങ്കളാഴ്‌ച ഒരു മണി രണ്ട് മിനുട്ട് ആകുന്നതോടെ സൗദിയിൽ പുതപ്പിനുള്ളിലേക്ക് അരിച്ച് കയറുന്ന തണുപ്പ് അനുഭവപ്പെടൽ ആരംഭിക്കും
റിയാദ്: തിങ്കളാഴ്ച പുലർച്ചെ ഒരു മണി കഴിഞ്ഞ് രണ്ട് മിനുട്ട് ആകുന്നതോടെ സൗദിയിൽ ശീതകാലം ആരംഭിക്കുമെന്ന് സൗദി ജ്യോതിശാസ്ത്രജ്ഞൻ ഡോ:ഖാലിദ് അസആഖ് അറിയിച്ചു. തണുപ്പ് പുതപ്പിനുള്ളിലേക്ക് അരിച്ച് കയറുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച സൗദിയിലെ കിഴക്ക്, മധ്യ മേഖലകൾ മേഘാവൃതമായിരിക്കുമെന്നും കാറ്റ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
മക്കയിലെ ഏറ്റവും ഉയർന്ന താപ നില 31 ഡിഗ്രി ആയിരിക്കും. അതേ സമയം ഹായിലിൽ താപ നില 6 ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa