Monday, September 23, 2024
Saudi ArabiaTop StoriesU A E

ദുബൈയിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് ജബൽ അലിയിൽ സൗജന്യ താമസ ഭക്ഷണ സൗകര്യമൊരുക്കി ഐ എസി എഫ് ; ബന്ധപ്പെടേണ്ട നമ്പറുകൾ അറിയാം

ജിദ്ദ: അതിർത്തികൾ അടച്ചത് മൂലം സൗദിയിലേക്ക് വരാനാകാതെ ദുബായിലും യു.എ.ഇ യുടെ മറ്റു ഭാഗങ്ങളിലും കുടുങ്ങിയ മലയാളികൾക്ക് ഐസിഎഫ് യു.എ.ഇ കമ്മറ്റി ജബൽ അലിയിൽ ഒരുക്കിയ സൗജന്യ പാർപ്പിട സൗകര്യം മാതൃകയാകുന്നു.

ഐസിഎഫ് സൗദി നാഷണൽ കമ്മറ്റിയുടെ അഭ്യർത്ഥന മാനിച്ചാണ് യു.എ.ഇ യിൽ കുടുങ്ങിയവർക്ക് താമസ ഭക്ഷണ സൗകര്യമൊരുക്കിയിട്ടുള്ളത്.

അതിർത്തികൾ അടച്ചതിനാൽ സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാനായി യുഎഇ എത്തിയ നൂറുക്കണക്കിന് പേരാണ് പ്രതിസന്ധിയിലായത്. താമസത്തിനും ഭക്ഷണത്തിനും പണമില്ലാതെ കുടുങ്ങിയ സഹോദരങ്ങളെ സഹായിക്കാൻ ഐ സി എഫ് മുന്നോട്ടു വരികയായിരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലും മർകസ് സഖാഫത്തി സുന്നിയ്യയുടെ സഹകരണവും കൂടി ഉണ്ടായതോടെ 250  പേർക്ക് താമസിക്കാവുന്ന, എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ കെട്ടിടം ജബൽ അലിയിൽ സൗജന്യമായി ലഭിക്കുകയായിരുന്നു.

ഐസിഎഫ് യു.എ.ഇ ഹെല്പ് ഡസ്ക് എല്ലാ ഭാഗങ്ങളിലും രെജിസ്റ്റ്രേഷൻ ആരംഭിച്ചിട്ടുണ്ട്. ജബൽ അലിയിലെ സേവനം ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. +971 504733009 (ദുബായ്), +971 505194832 (ഷാർജ), +971 555779073 (അജ്മാൻ), +971 507696590 ( റാസൽ ഖൈമ ), +971 505226001 (ഫുജൈറ)

സൗദിയടക്കമുള്ള രാജ്യങ്ങളിലേക്ക് വരാനാകാതെ കുടുങ്ങിയ മലയാളികൾക്ക് സൗജന്യ താമസമൊരുക്കാൻ മുന്നോട്ടു വന്ന ഐസിഎഫ് യു.എ.ഇ കമ്മറ്റിയെ അഭിനന്ദിക്കുന്നതോടൊപ്പം സന്തോഷവും  അറിയിക്കുന്നതായി സൗദി നാഷണൽ ഐസിഎഫ് അറിയിച്ചു. പ്രസിഡണ്ട് സയ്യിദ് ഹബീബ് അൽ ബുഖാരിയുടെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ വെർച്വൽ യോഗത്തിൽ ബഷീർ എറണാകുളം, നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സലിം പാലച്ചിറ, റഷീദ് സഖാഫി മുക്കം, അബ്ദുസ്സലാം വടകര, മുജീബ് എ ആർ നഗർ, ഖാദർ മാസ്റ്റർ സംസാരിച്ചു.  സിറാജ് കുറ്റിയാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്