റിയാദിൽ ഇറാഖിയുടെ വധ ശിക്ഷ നടപ്പാക്കി
റിയാദ്: സൗദി പൗരനെയും ഫലസ്തീൻ പൗരനെയും നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇറാഖി പൗരന്റെ വധ ശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഉസാമ ഫൈസൽ നജ്ം എന്ന ഇറാഖി പൗരനാണു സൗദിയെയും ഫലസ്തീനിയെയും നിരവധി തവണ നിറയൊഴിച്ച് കൊലപ്പെടുത്തിയത്.
പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ക്രിമിനൽ കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയായിരുന്നു.
ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa