Saturday, May 10, 2025
Saudi ArabiaTop Stories

സൗദിയിൽ നിന്ന് പുറത്തേക്കുള്ള വിമാന സർവീസുകൾക്ക് അനുമതി; നിബന്ധനകൾ അറിയാം

ജിദ്ദ: സൗദിയിൽ നിന്ന് പുറത്തേക്കുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പിൻ വലിച്ച് കൊണ്ട് സൗദി സിവിൽ ഏവിയേഷൻ സർക്കുലർ പുറത്തിറക്കി.

സൗദിയിൽ നിന്നുള്ള വിദേശ വിമാനങ്ങൾക്കും സൗദിക്ക് പുറത്തേക്ക് സർവീസ് നടത്താൻ അനുമതിയുണ്ടാകുമെന്ന് സർക്കുലറിൽ പ്രത്യേകം പരാമർശിക്കുന്നു. സർക്കുലറിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ വിവരിക്കുന്നു:

കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സൗദികളല്ലാത്ത യാത്രക്കാരെ സൗദിക്ക് പുറത്തേക്ക് കോണ്ട് പോകാൻ വിമാനങ്ങൾക്ക് അനുമതി.

ഇതിനായി സർവീസ് നടത്തുന്നതിനു അനുമതി ലഭിച്ച വിമാനങ്ങളിലെ ജീവനക്കാർ വിമാനം സൗദി എയർപോർട്ടുകളിൽ ലാൻ്റ് ചെയ്താൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാനോ ഗ്രൗണ്ട്/ഓപറേഷൻ സ്റ്റാഫുമായി നേരിട്ട് ബന്ധപ്പെടാനോ പാടില്ല.

പുതിയ വക ഭേദം സംഭവിച്ച കൊറോണ വൈറസ് വ്യാപിച്ച രാജ്യങ്ങൾക്ക് പുതിയ അനുമതി ബാധകമാകില്ല, എന്നിവയാണു സർക്കുലറിലെ നിർദ്ദേശങ്ങൾ.

അതേ സമയം മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കുള്ളാ വിമാന സർവീസുകൾക്ക് ഇത് വരെ അനുമതി ലഭിച്ചിട്ടില്ല.

അറേബ്യൻ മലയാളിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം 👇

https://chat.whatsapp.com/K0FKRKTCP6nHo7EAM8PtmQ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്