സൗദിയുടെ പ്രകൃതി വിഭവ ശേഖരങ്ങൾക്ക് അവസാനമില്ല; പുതിയ പെട്രോളിയം ഗ്യാസ് ശേഖരങ്ങൾ കണ്ടെത്തി
റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിലായി 4 പെട്രോളിയം, ഗ്യാസ് ശേഖരങ്ങൾ കൂടി കണ്ടെത്തിയതായി സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സല്മാൻ രാജകുമാരൻ അറിയിച്ചു.
ദഹ്റാനിൻ്റെ വടക്ക് പടിഞ്ഞാറു ഭാഗത്തായി അറീഷ് എണ്ണപ്പാടത്തും റഫ്ഹയിലും ഗവാറിലുമെല്ലാമായാണു എണ്ണ, ഗ്യാസ് ശേഖരങ്ങൾ കണ്ടെത്തിയത്.
കണ്ടെത്തിയ എണ്ണ ഗ്യാസ് ശേഖരങ്ങളുടെ അളവ് സൗദി ആരാംകോ നിർണ്ണയിച്ച് വരികയാണെന്ന് രാജകുമാരൻ അറിയിച്ചു.
ഈ കണ്ടെത്തലുകൾ രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളുടെ ശേഖരത്തെ അടിവരയിടുന്നുവെന്നും രാജകുമാരൻ പറഞ്ഞു.
അറേബ്യൻ മലയാളിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം 👇
https://chat.whatsapp.com/CinsrSVvsuy2gUhCaROsxn
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa