സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ചത്തേക്ക് കൂട്ടി നീട്ടി; ഒരാഴ്ച കൂടി കഴിഞ്ഞാൽ വിലക്ക് നീക്കുമെന്ന് പ്രതീക്ഷ
റിയാദ്: സൗദിയിലേക്കുള്ള കര, വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂട്ടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജനിതക മാറ്റം സംഭവിച്ച കൊറോണയുടെ വ്യാപനം തടയുന്നതിനായി ഡിസംബർ 20 നു ഒരാഴ്ചത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചപ്പോൾ തന്നെ ആവശ്യമെങ്കിൽ ഒരാഴ്ചത്തേക്ക് കൂടി വിലക്ക് നീട്ടിയേക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചിരുന്നു.
അതേ സമയം ഇന്നലെ മുതൽ സൗദിയിൽ നിന്ന് പുറത്തേക്കുള്ള വിമാന സർവീസുകൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയമായി അനുമതി നൽകിയതായി സൗദി സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
വക ഭേദം സംഭവിച്ച കൊറോണ വൈറസ് നേരത്തെയുള്ളതിനേക്കാൾ അപകടകാരിയല്ലെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ തുടർച്ചയായ പ്രഖ്യാപനങ്ങൾ നിരീക്ഷിക്കുംബോൾ ഒരാഴ്ച കൂടി കഴിയുന്നതോടെ സൗദിക്കകത്തേക്കുള്ള വിമാന സർവീസുകളും പുനരാരംഭിക്കുമെന്ന് തന്നെയാണു പ്രതീക്ഷ.
അറേബ്യൻ മലയാളിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം 👇
https://chat.whatsapp.com/K0FKRKTCP6nHo7EAM8PtmQ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa