തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കൊറോണ വാക്സിനേഷനു രെജിസ്റ്റർ ചെയ്ത ചിലർക്ക് മെസേജ് വരാത്തതിൻ്റെ കാരണം സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

റിയാദ്: കൊറോണ വാക്സിൻ സ്വീകരിക്കുന്നതിനായി സ്വിഹതീ ആപ് വഴി രെജിസ്റ്റർ ചെയ്ത ചിലർക്ക് വാക്സിനേഷനുള്ള സമയക്രമം അറിയിച്ച് കൊണ്ടുള്ള മെസേജ് വരാത്തതിൻ്റെ കാരണം സൗദി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

വാക്സിനുകളുടെ ലഭ്യതക്കനുസരിച്ച് നിലവിൽ മുൻഗണനാ ക്രമത്തിലാണു വാക്സിനേഷൻ നൽകുന്നതെന്നും അത് കൊണ്ട് തന്നെ മെസേജ് വരാത്തതിനാൽ അപേക്ഷ തള്ളിക്കളഞ്ഞുവെന്നർത്ഥമില്ലെന്നും മന്ത്രാലയം അറിയിച്ചു.

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7 കൊറോണ മരണമാണു റിപ്പോർട്ട് ചെയ്തത്. 137 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 228 പേർ കൂടി രോഗമുക്തരായി.

നിലവിൽ 2567 പേർ മാത്രമാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 362 പേർ ഗുരുതരാവസ്ഥയിലാണൂള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്