തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കൊല്ലപ്പെട്ട സൗദി പൗരൻ്റെ അനന്തരാവകാശികൾക്ക് പ്രായപൂർത്തിയായതോടെ കൊലപാതകിയുടെ വധ ശിക്ഷ നടപ്പാക്കി

നജ്രാൻ: സൗദി പൗരനെ നിരവധി തവണ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മറ്റൊരു സൗദി പൗരൻ്റെ വധ ശിക്ഷ നജ്രാനിൽ ഇന്ന് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സാലിം ബിൻ നാസർ അൽ കർബി എന്ന സൗദി പൗരനെയാണു ദാവൂദ് ബിൻ മുഹമ്മദ് അൽ കർബി എന്ന സൗദി പൗരനെ വെടി വെച്ച് കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.

ശിക്ഷ നേരത്തെ വിധിച്ചിരുന്നെങ്കിലും കൊല്ലപ്പെട്ട ദാവൂദിൻ്റെ അനന്തരാവകാശികൾക്ക് മുഴുവൻ പ്രായ പൂർത്തിയാകും വരെ വിധി നടപ്പാക്കുന്നത് മാറ്റി വെച്ചിരിക്കുകയായിരുന്നു.

എല്ലാ അനന്തരാവകാശികളും പ്രായപൂർത്തിയായതായി രേഖകൾ സമർപ്പിച്ചതോടെ വധ ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും വിധി ഇന്ന് രാവിലെ നടപ്പാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്