ജിദ്ദ റെയിൽ വേ സ്റ്റേഷൻ അറ്റകുറ്റപ്പണികളുടെ ചെലവ് മുഴുവൻ കരാറുകാരൻ വഹിക്കും
ജിദ്ദ: ഈ വർഷത്തെ ഹജ്ജിനു മുമ്പ് ജിദ്ദ സുലൈമാനിയ റെയിൽ വേസ്റ്റേഷൻ അറ്റകുറ്റ പണികൾ പൂർത്തിയാകുമെന്ന് സൗദി ഗതാഗത മന്ത്രി സ്വാലിഹ് അൽ ജാസിർ അറിയിച്ചു.
നേരത്തേയുള്ളതിനേക്കാൾ കൂടുതൽ സർവീസുകൾ ആരംഭിക്കും. പ്രവൃത്തികളുടെ മുഴുവൻ ചെലവും കരാർ കമ്പനി വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്രതീക്ഷിതമായ തീപ്പിടിത്തത്തെത്തുടർന്ന് ജിദ്ദ സുലൈമാനിയയിലെ സ്റ്റേഷൻ പ്രവർത്തനം നിർത്തി വെക്കുകയും പകരം എയർപോർട്ട് സ്റ്റേഷൻ ഉപയോഗിക്കുകയുമായിരുന്നു ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa